Wednesday, 4 January 2017

കേരളം സ്റ്റാമ്പിലൂടെ- റോബർട്ട് കാൾഡ്‌വെൽ

🔴🔴🔴🔴🔴🔴🔴🔴🔴
     🎓 S H A R I N G 🎓
         (ഞാൻ പഠിച്ചത്)

〰〰〰〰( 1 )〰〰〰〰
      കേരളം സ്റ്റാമ്പിലൂടെ
〰〰〰〰〰〰〰〰〰
മനോജ് വർഗീസ് പുത്തനങ്ങാടി
🔴🔴🔴🔴🔴🔴🔴🔴🔴





റോബർട്ട്  കാൾഡ്‌വെൽ
ജനനം: 07/05/1814.
മരണം: 28/08/1891.

അയർലണ്ടിലെ ക്ലാഡി എന്ന സ്‌ഥലത്തു ജനിച്ച കാൾഡ്‌വെൽ തന്റെ പഠനത്തിന് ശേഷം 1838 ൽ മദ്രാസിൽ എത്തുകയും  ഭാഷാപണ്ഡിതൻ, സുവിശേഷകൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തു. 1877 ൽ തിരുനെൽവേലി സഹായ മെത്രാനായി നിയമിതനായി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, തുളു,   തുടങ്ങിയ ഭാഷകളെ ദ്രാവിഡീയ ഭാഷകളായി തിരിക്കുകയും ദ്രാവിഡീയ ഭാഷാ വ്യാകരണം സംബന്ധിച്ച A comparative Grammar of the Dravidian or South Indian languages എന്ന പുസ്തകം രചിക്കുകയും ചെയ്തു. ഭാരതത്തിനും ദ്രാവിഡീയ ഭാഷകൾക്കും നൽകിയ സംഭാവന കണക്കിലെടുത്തു  അദ്ദേഹത്തോടുള്ള  ആദരസൂചകമായി ഭാരതീയ തപാൽ വകുപ്പ് 2010 മെയ് 7 ന് അദ്ദേഹത്തിന്റെ സ്റ്റാമ്പ് പുറത്തിറക്കി.

No comments:

Post a Comment