▪▪▪▪▪▪▪▪▪
🎓 S H A R I N G 🎓
(ഞാൻ പഠിച്ചത്)
〰〰〰〰( 8 )〰〰〰〰
വിദേശ കറൻസികൾ
〰〰〰〰〰〰〰〰〰
ജൻസൺ പൗവ്വത്ത് തോമസ്
▪▪▪▪▪▪▪▪▪
സൈപ്രസ് (CYPRUS)
ഒരു ദക്ഷിണയൂറോപ്യൻ രാജ്യം. നിക്കോഷ്യ ആണ് തലസ്ഥാനം. തുർക്കി, സിറിയ, ലെബനൻ, ഇസ്രയേൽ, പലസ്തിൻ, ഈജിപ്ത്, ഗ്രീസ് എന്നിവയുമായി അതിർത്തി പങ്കിടുന്നു. യൂറോപ്യൻ യൂണിയനിൽ അംഗമാകുന്നതുവരെ പൗണ്ട് ആയിരുന്നു കറൻസി. 1 ജനുവരി 2008 യൂറോ പ്രാബല്യത്തിൽ വന്നു. 100 സെന്റ് ചേർന്നതാണ് 1 പൗണ്ട്. തുർക്കി, ഗ്രീക്ക് ഭാഷകൾ സൈപ്രസ്സിൽ പ്രചാരത്തിലുണ്ട്. ഈ ഭാഷകളിൽ ലിറ എന്നാണ് സൈപ്രസ് പൗണ്ട് അറിയപ്പെടുന്നത്. £ ആണ് പൗണ്ടിന്റെ ചിഹ്നം. ചിത്രത്തിൽ ഉള്ളത് 1982 ലെ 1പൗണ്ട് ആണ്.


No comments:
Post a Comment